ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം ...

കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ നിലവില്‍ ഒഴിവുള്ള ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന താഴെ പറയുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. Graduate with MBA preferably specialization in Marketing and Finance or HR/CS/CA/ICWAI/ B.Tech with PGDBA with 3 years experience...താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ സഹിതം താഴെ പറയുന്ന വിലാസത്തില്‍ 02/03/2019ന് മുമ്പായി ലഭിക്കത്തക്കരീതിയില്‍ അപേക്ഷിക്കേണ്ടതാണ്.Managing Director, K.S.M.D.F.C Head Office, KURDFC Building, Chakkorathkulam, WestHill Po, Kozhikode - 673 005

മൈക്രോ ഫിനാൻസ് പദ്ധതി

KSMDFCയുടെ മൈക്രോ ഫിനാൻസ് പദ്ധതികൾക്കായി വായ്പ്പക്ക് ഇപ്പോൾ അപേക്ഷിക്കാം ..നിയമാനുസൃതം രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചുവരുന്ന പ്രവർത്തന മികവുള്ള NGO സംഘടനകൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുന്നത് .സംഘടനകൾക്കു ചരുങ്ങിയത് 6 മാസമെങ്കിലും പ്രായമുള്ള സ്വയം സഹായ ഗ്രൂപ്പുകൾ ഉണ്ടായിരിക്കേണം

Educational Institutions

ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനായി നല്‍കുന്ന വായ്പകള്‍

Visa Loan:

വിസാ വായ്പ : വിദേശത്ത് തൊഴില്‍ ലഭിച്ചവര്‍ക്ക് വിസക്കും യാത്രാ ചെലവിനുമായി വായ്പ നല്‍കുന്നു .. Pravasi Loan അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷ്ക്കാവുന്നതാണ് ..

Pravasi Loan:

പ്രവാസി വായ്പ : വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വായ്പകള്‍ നല്‍കുന്നു ..Pravasi Loan അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം .

Agricultural Loan:

കേരള സര്‍ക്കാരിന്‍റെ "ഹരിത കേരളം" പദ്ധതിയുടെ ഭാഗമായി വിഷരഹിത ജൈവ കൃഷിക്കായി ഇപ്പോള്‍ വായ്പ നല്‍ക്കുന്നു .. Self Employment അപേക്ഷ ഫോം ഡൌണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്

Educational Loan:

Educational Loan: വിദ്യാഭ്യാസ വായ്പ : പ്രഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് (വരുമാന പരിതി ബാധകം) 3% പലിശ നിരക്കില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം ..നിശ്ചിത വരുമാന പരിതിക്ക് പുറത്തുള്ളവര്‍ക്കും മെറിറ്റില്‍ അല്ലാതെ പ്രവേശനം നേടിയവര്‍ക്കും വേണ്ടി വിദ്യാര്‍ഥിയുടെ രക്ഷിതാവിന്‌ "Parent Plus" സ്കീമില്‍ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്

Self Employment Loan

സ്വയം തൊഴില്‍ വായ്പ : ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുന്നതിനു വായ്പ നല്‍കുന്നു . അപേക്ഷ ഫോം ഈ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .